
പാലാ : ബൈപ്പാസിൽ സ്ഥിരമായി അപകടമുണ്ടാകുന്നതും ഊരാശാല റോഡ് സന്ധിക്കുന്നതുമായ ഐക്കരക്കവലയിൽ അപകടസാധ്യത മേഘലയിൽ വേണ്ട മുന്നറിയിപ്പു മാർഗ്ഗങ്ങൾ വയ്കുവാൻ തീരുമാനമായതായി നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു.
പി ഡബ്ലിയു ഡി , ട്രാഫിക് പോലിസ് എന്നിവരുമായി ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ ഇവിടെ ട്രാഫിക് അപകട സിഗ്നൽ ലൈറ്റ് ,
അപകട മുന്നറിയിപ്പ് ബോർഡ്, റോഡിൽ അപകട മുന്നറിയിപ്പ് ലൈൻ തുടങ്ങിയവ സ്ഥാപിക്കുവാൻ തീരുമാനമായതായി ചെയർമാൻ പറഞ്ഞു. ട്രാഫിക് എസ് ഐ സുരേഷ് വെട്ടിക്കാട്ട്, പിഡബ്ലിയുഡി അസിസ്റ്റൻ്റ് എൻജിനിയർ ഷൈബി, കൗൺസിലർ സാവിയോ കാവുകാട്ട് എന്നാവർ ചർച്ചയിൽ പങ്കെടുത്തു.
