
കോട്ടയം: പൊതു ഇടങ്ങളില്‍നിന്നും തെരുവ് നായ്ക്കളെ ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ചരിത്രപരമായ ഉത്തരവാണ് സ്വമേധയാ എടുത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. തെരുവ് – വളര്‍ത്തു നായ്ക്കളെന്ന വേര്‍തിരിവില്ലാതെ ഉടമസ്ഥരില്ലാത്ത മുഴുവന്‍ നായ്ക്കളെയും കൂട്ടിലടച്ച് സംരക്ഷിക്കണമെന്ന ചട്ടമുണ്ടാകണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങളും നല്‍കിയിരുന്നു.തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ പൊതു ഇടങ്ങളില്‍ വിടുന്നത് അശാസ്ത്രീയമായ രീതിയാണെന്ന് ഈ നിവേദനങ്ങളില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്‌നമായി തെരുവ് നായ ശല്യം വളര്‍ന്നിരിക്കുന്നു.സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുകയും പേ വിഷ ബാധയേറ്റ് നിരവധി മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു.സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി രാജ്യത്തിനാകെ മാതൃകയാകാന്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.