തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻക്കര കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്.

വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടം. ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതിനിടയിൽ കല്ലിനുമേൽ സ്കൂട്ടറിന്‍റെ ചക്രംകയറി നിയന്ത്രണംവിട്ട് ബസിന്റെ അടിയിൽ വീണ രാജേഷിന്റെ ദേഹത്തുകൂടി പുറക് വശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

സംഭവത്തിൽ അരുവിക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്.