കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മുസ്ലിംകളുടെ പേരെടുത്ത് പറഞ്ഞ് ബിജെപി നേതാവിന്റെ വിമർശനം.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനാണ് അവാർഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
”ബിസ്മയം… ബിസ്മയം…മികച്ച നടി ഷംല ഹംസ…മികച്ച നടൻ മമ്മൂട്ടി… പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ… മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്…ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ”- ഇതാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും സമാനമായ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്.