തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വാഹനം നേരെ പുഴയിലേക്ക്. വാഹനത്തില്‍ ഉണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അരവിന്ദാക്ഷനും ഡ്രൈവര്‍ ബിന്ദുവും അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ചയാണ് സംഭവം. പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികള്‍ കൈമാറ്റം ചെയ്യുന്ന നഗരസഭയുടെ കടയുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയതായിരുന്നു വാഹനം.
തിങ്കളാഴ്ച ഉച്ചയോടെയാണ് വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ പിഎന്‍ സുരേന്ദ്രന്‍ വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തത്. വാഹനം മുന്നോട്ടു എടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീഴുകയായിരുന്നു.

ചെയര്‍മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. സംഭവം കണ്ടുനിന്നവര്‍ ഇതോടെ കൂട്ട നിലവിളിയായി. തൊട്ടുമുന്നിലുളള വടക്കാഞ്ചേരി പുഴയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നിന്നും നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി ആര്‍ അരവിന്ദാക്ഷന്‍ ആദ്യം പുറത്തുവന്നു.
പിറകേ ബിന്ദുവും. വാഹനത്തിന്റെ മുന്‍വശത്താരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനം പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി കരക്കുകയറ്റി