
പാലാ : 2025 – 26 സ്‌കൂൾ വർഷത്തെ കലോത്സവം പാലാ സെന്റ്റ് തോമസ് HSS ൽ നവംബർ 5, 6, 7 ദിവസങ്ങളിൽ നടത്തപ്പെടുന്നു. 10 സ്‌റ്റേജുകളിലായി 3000 കുട്ടികൾ ഈ കലോത്സവത്തിൻ്റെ പങ്കാളികളായി തീരുമെന്നത് ഒരു സവിശേഷതയാണ്.
കലോത്സവ ത്തിന് തുടക്കമായി നവംബർ 4 ചൊവ്വാഴ്‌ച പാലാ നഗരത്തിലൂടെ ഒരു ഘോഷയാത്ര സം ഘടിപ്പിക്കുന്നു. ഘോഷയാത്ര പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡ റി സ്‌കൂളിൽ നിന്ന് ആരംഭിക്കുന്നു പാലാ എംഎൽഎ മാണി സി കാപ്പൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്ര പാലാ സെൻറ് തോമസ് HSS ൽ പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സജി കെ ബി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും.

പാലാ മുൻസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ അധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ റവ.ഫാ .ജോസ് കാക്കല്ലിൽ, കോർപ്പറേറ്റ് സെക്രട്ടറി റവ ഫാ. ജോർജ്ജ് പുല്ലുകാലായിൽ ,വാർഡ് കൗൺസിലർ പ്രിൻസ്, തുടങ്ങിയ രാഷ്ട്രീയം സാമൂഹ്യ വിദ്യാഭ്യാസ പ്രമുഖർ പങ്കെടു ക്കുന്നു. പാലാ മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളാണ് ഘോഷയാത്ര യിൽ പങ്കെടുക്കുന്നത്. ഈ മൂന്ന് ദിവസങ്ങൾ പാലായിൽ കലാ മാമാങ്കത്തിന്റെ അന്തരീ ക്ഷമാണ് സെൻതോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ക്രമീകരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ സജി കെ ബി,ജനറൽ കൺവീനർ റെജിമോൻ സെബാസ്‌റ്റ്യൻ,ജോയിൻ കൺവീനർ ഫാ ജോസഫ് തെങ്ങുംപള്ളിയിൽ,ജോബി കുളത്തറ,എച്ച് എം ഫോറം സെക്രട്ടറി ശ്രീ ഷിബു ജോർജ് പബ്ലിസിറ്റി കൺവീനർ ജിസ് കടപ്പൂര്,ഫിനാൻസ് കമ്മിറ്റി കൺവീനർ രാജേഷ് മാത്യു എന്നിവർ പങ്കെടുത്തു.