പാലാ :രാമപുരം പഞ്ചായത്തിന്റെ കർഷക ക്ഷേമ നടപടികളിലെ പുത്തൻ ഒരു അധ്യായം എഴുതി ചേർത്തു.കർഷകർ കൂട്ടം കൂട്ടമായെത്തി പോത്തിനേയുമായി പോകുന്ന കാഴ്ചയായിരുന്നു മാനത്തൂരിൽ ഇന്ന് കണ്ടത്.

കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്യാനായി രാവിലെ തന്നെ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മാത്തച്ചൻ സ്ഥലത്തെത്തിയിരുന്നു.കർഷകരും പോത്തിനെ കൊണ്ട് പോകാനുള്ള ഒരുക്കത്തിൽ എത്തിയിരുന്നു .രാമപുരം പഞ്ചായത്ത് സമാനതകളില്ലാത്ത വികസനമാണ് കർഷകർക്കായി ഈ 5 വര്ഷം നടപ്പിലാക്കിയതെന്നും പോത്ത് കുട്ടികളെ വിതരണം ചെയ്യുന്നതും പഞ്ചായത്തിന്റെ കർഷകാഭിമുഖ്യമുള്ള നടപടികളുടെ ഭാഗമാണെന്നും ലിസമ്മ മാത്തച്ചൻ കോട്ടയം മീഡിയയോട് പറഞ്ഞു .
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മാത്തച്ചൻ;ആൽബിൻ ഇടമനശേരി ,മനാജ് ചീങ്കല്ലേൽ ,കെ.കെ ശാന്താറാം ,റോബി ഊടുപുഴ, ജോഷി ജോസഫ് ,ജെയ്മോൻ തോമസ് ,കവിത മനോജ്, ആൻറണി തോമസ് ,വിജയകുമാർ എന്നിവർ പ്രസംഗിച്ചു
