തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. പനച്ചുമൂട് സ്വദേശി സുരേഷ് കുമാർ പിടിയിലായത്.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിലായിരുന്നു സംഭവം.വർക്കലക്ക് സമീപമുള്ള അയന്തി എന്ന സ്ഥലത്തുവെച്ചാണ് യുവതിയെ തള്ളിയിട്ടത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒച്ചവെച്ചതിനെ തുടർന്നാണ് യുവതിയെ തള്ളിയിട്ട വിവരം യാത്രക്കാർ അറിഞ്ഞത്. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

അക്രമി മദ്യപിച്ച് ബഹളമുണ്ടാക്കിയതായി യാത്രക്കാർ പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതിയെ കൊച്ചുവേളി റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.