Kottayam

പ്രമുഖ ശബ്ദ കലാകാരൻ അന്തരിച്ച വിഴിക്കത്തോട് ജയകുമാറിന് ഭവനം നിർമ്മിച്ച് നൽകി കേരളാ കോൺഗ്രസ് (എം )

കാഞ്ഞിരപ്പള്ളി :കര്ഷകന്റെയും കർഷക തൊഴിലാളികളുടെയും ആശയും ആവേശവുമായ കേരളാ കോൺഗ്രസ് പ്രസ്ഥാനത്തെ കേരള രാഷ്ട്രീയത്തിലെ നിയാമക ശക്തിയാക്കി മാറ്റിയ കെ എം മാണിയെന്ന കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യൻ നയിക്കുന്ന കേരളാ യാത്രയിതാ വഴിയോരങ്ങളിൽ കാത്ത് നിന്ന ആയിരങ്ങളുടെ ആവേശ നിശ്വാസ ആവേശ വചനങ്ങൾ ഊർജ സ്രോതസ്സാക്കി മാറ്റി കൊണ്ട് ഈ വഴിത്താരയിലൂടെ കടന്നു വരുന്നു .കേരളത്തിലെ അറിയപ്പെടുന്ന ശബ്ദ കലാകാരനായ വിഴിക്കത്തോട് ജയകുമാറിന് കെ എം മാണി ഭവന പദ്ധതി പ്രകാരം ഭവനം നൽകി കേരളാ കോൺഗ്രസ് എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു .

വിഴിക്കിത്തോട് ജയകുമാറിന്റെ ശബ്ദം കേരളാകോൺഗ്രസിന്റെ ആത്മാവിന്റെ ശബ്ദമാണ് അദ്ദേഹത്തിന്റെ കുടുംബം കേരളാ കോൺഗ്രസിന്റെ കുടുംബമാണ് ഈ കുടുംബത്തെ എക്കാലും പാർട്ടിയോടു ചേർത്തു നിർത്തും മന്ത്രി റോഷി അഗസ്റ്റിൻ ഇങ്ങനെ പറഞ്ഞപ്പോൾ വിഴിക്കത്തോഡിനെ സ്നേഹിക്കുന്നവരിൽ ആർദ്രതയുടെ കണങ്ങൾ വിരിഞ്ഞു . ഒരു ഭരണകർത്താവെന്ന നിലയിൽ കെ.എം. മാണി കേരളീയ സമൂഹത്തിന് ചെയ്ത സേവനങ്ങൾ വിസ്മരിക്കാനാവാത്തതാണ് കാരുണ്യ പദ്ധതിയിലൂടെയും ക്ഷേമപെൻഷനുകളിലൂടെയും നിസ്സഹായമായവരെ ചേർത്തു നിർത്തുവാൻ കെ.എം. മാണിക്ക് കഴിഞ്ഞു  അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്താനാണ് കാരുണ്യഭവനുകൾ നിർമ്മിക്കുന്നത്.കെ എം മാണിയെ ജീവന് തുല്യം സ്നേഹിച്ച വിഴിക്കത്തോടിന് ഭവനം നൽകുമ്പോൾ വിഴിക്കത്തോട് ജയകുമാറിനോടും കുടുംബത്തോടുമുള്ള കേരളാ കോൺഗ്രസിന്റെ സ്നേഹപ്രകടനം കൂടിയാവുകയാണ്  ഈ ചടങ്ങ്.

സാധുജനങ്ങളെ സംരക്ഷിക്കുവാനും പാർശ്വവർക്കരിക്കപ്പെട്ടവരെ സഹായിക്കുവാനും എപ്പോഴും പരിശ്രമിക്കണമെന്ന് നിയമസഭയിൽ നവാഗതനായെത്തിയപ്പോൾ കെ എം. മാണി ഞങ്ങളെ ഉപദേശിച്ചിരുന്നു. ഇത് പൊതുീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തിയുണ്ടെന്നും വിഴിക്കത്തോട്  ജയകുമാറിന്റെ കുടുംബത്തിന് നിർമ്മിച്ച കാരുണ ദവനത്തിന്റെ താക്കോൽ ദാന ചടങ്ങ് ഉഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ചീഫ്‌ വിപ്പ് ഡോ എൻ ജയരാജ് അധ്യക്ഷത വഹിച്ച ജില്ലാപ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു ; താമരക്കുന്ന് പള്ളി വികാരി ഫാ റെജി വയലുങ്കൽ നിർമ്മാണക്കമ്മറ്റി ചെയർമാൻ സാജൻ തൊടുക ; ഷാജി പാമ്പൂരി ;ജോലി മടുക്കക്കുഴി ;മാത്യു ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top