രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കുറ്റവാളിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആശ സമരസമിതി വൈസ് പ്രസിഡന്റ് എസ് മിനി.

നിയമസഭയിൽ നിന്നാണ് രാഹുൽ ആശാ സമരവേദിയിലെത്തിയത്.
കുറ്റവാളി ആയിരുന്നെങ്കിൽ രാഹുലിനെ സഭയിൽ നിന്നായിരുന്നു ആദ്യം പുറത്താക്കേണ്ടിയിരുന്നത്.

രാഹുലിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നാണ് നിലപാട്. വ്യക്തിയുടെ ക്രെഡിബിലിറ്റി തീരുമാനിക്കേണ്ടത് സമരസമിതി അല്ല അവർ തന്നെയാണെന്നും സമരവും രാഹുൽ വന്നതിലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും എസ് മിനി വ്യക്തമാക്കി.