പാലാ :കെ സി നായർ നിഷ്കാമ കാർമ്മിയായ പൊതു പ്രവർത്തനായിരുന്നെന്ന് തിരുവഞ്ചൂർ രാധാ കൃഷ്ണൻ എം എൽ എ അഭിപ്രായപ്പെട്ടു.പാലായിൽ നടന്ന കെ സി നായർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ആദർശം മുറുകെ പിടിച്ചു കൊണ്ടുള്ള ജീവിതം തന്നെ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണെന്ന് യോഗത്തിൽ പ്രസംഗിച്ച മാണി സി കാപ്പൻ എം എൽ എ സൂചിപ്പിച്ചു.

കോളേജിൽ പഠിക്കുമ്പോൾ തന്നെ ആദർശ ശാലിയായിരുന്നു കെ സി നായരെന്ന് കെ പി സി സി സെക്രട്ടറി തോമസ് കല്ലാടൻ അഭിപ്രായപ്പെട്ടു.ജോസഫ് അഗസ്റ്റിൻ എന്ന എന്നെ ജോസഫ് വാഴക്കൻ ആക്കിയത് കെ സി നായർ ആയിരുന്നെന്നു ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു.കോളേജിൽ നോട്ടീസ് തയ്യാറാക്കിയപ്പോളാണ് പുതിയ പേര് അദ്ദേഹം നിർദ്ദേശിച്ചത് . ഇന്ന് ഇപ്പോൾ വാഴക്കൻ എന്ന് പറഞ്ഞാലും അറിയുന്ന സ്ഥിതിയിലായതിന്റെ മൂല കാരണം കെ സി നായർ ആയിരുന്നു .
അനുസ്മരണ യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എൻ സുരേഷ് അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം എൽ എ ,ടോമി കല്ലാനി .തോമസ് കല്ലാടൻ;അഡ്വ വി ടി തോമസ്.ജോർജ് പുളിങ്കാട് ;ബെന്നി മൈലാടൂർ ;പീറ്റർ പന്തലാനി ;ചൈത്രം ശ്രീകുമാർ ;വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു .
