കേരളത്തിൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

മുഖ്യമന്ത്രി ഇപ്പോൾ മോദി സ്റ്റൈൽ നോക്കുന്നു. ക്ഷേമ കാര്യങ്ങളിൽ പിണറായിയും മോഡിയും ഒരുപോലെ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിത്. ബാധ്യത വരുന്നത് അടുത്ത സർക്കാരിനാകുമെന്നും കെ സി വേണുഗോപാൽവ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്. നെൽ കർഷർക്ക് 130 കോടി കുടുശികയാണ്. മോദിയെ അനുകരിക്കുന്നു. 5 വർഷം മുൻപ് പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ല.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമം നടക്കുന്നു. ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസം സ്വാഗതം ചെയ്യുന്നു. ജനങ്ങൾ എല്ലാം മനസിലാകും.