Kerala

ജീവനക്കാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; മാനേജര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ജീവനക്കാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മാനേജര്‍ അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ സ്വദേശി അജിത്തിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ തരപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് മാനേജര്‍ക്കെതിരെയുള്ള പരാതി.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായിരുന്ന മലപ്പുറം എടപ്പാള്‍ സ്വദേശി അജിത്തിനെയാണ് കൊച്ചി കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാനേജരായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ട്രെയിനിയായിരുന്ന യുവതിയുടെ പരാതിയിലാണ് നടപടി.

യുവതി ജോലി ചെയ്തുകൊണ്ടിരിക്കെ മാനേജരുടെ അധികാരം ഉപയോഗിച്ചും തന്ത്രപരമായും ഇയാള്‍ യുവതിയുടെ ഫോണ്‍ കൈക്കലാക്കി. ഫോണ്‍ പരിശോധിക്കുകയെന്ന വ്യാജേന യുവതിയുടെ സ്വകാര്യ ഫോട്ടൊകള്‍ ഇയാള്‍ സ്വന്തം ഫോണിലേക്ക് മാറ്റുകയായിരുന്നു. എന്നാലിത് യുവതി അറിഞ്ഞിരുന്നില്ല.

പലപ്പോഴും ഇയാള്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് അജിത്തിനെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു.തുടര്‍ന്ന് മറ്റൊരു നമ്പറില്‍ നിന്ന് അജിത്ത് യുവതിയുടെ ഫോണിലേക്ക് സ്വകാര്യ ദൃശ്യങ്ങള്‍ അയക്കുകയായിരുന്നു.പണം നല്‍കിയില്ലെങ്കില്‍ ഈ ഫോട്ടൊകള്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ബംഗലുരുവില്‍ ഒളിവിലായിരുന്ന അജിത്തിനെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.റിമാന്‍ഡിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പുള്‍പ്പടെ പൂര്‍ത്തിയാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top