Kerala

പാലാ ബ്ളൂ മൂൺ ജംഗ്ഷൻ ,ടി.ബി റോഡിലെ ഓട്ടോ പാർക്കിംഗ് ഹൈക്കോടതി റദ്ദാക്കി

പാലാ: ടി.ബി. റോഡ് / ബ്ളൂ മൂൺ റോഡ് ജംഗ്ഷനിൽ ഓട്ടോ പാർക്കിംഗ് അനുവദിക്കാൻ ട്രാഫിക് റെഗുലേറ്ററിക്കമ്മറ്റി 2024 May 28 ലെടുത്ത തീരുമാനവും. മുനിസിപ്പാലിറ്റി 2024 July 31, ലെടുത്ത തീരുമാനവും ഹൈക്കോടതി റദ്ദാക്കി.

തല്പരകക്ഷികളെ കേൾക്കണം എന്നതുൾപ്പെടെ നിഷ്‌ക്കർഷിക്കേണ്ട വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്.

 

പരാതിക്കാർക്കും താല്പര്യമുള്ളവർക്കും എതിർപ്പ് എഴുതി നൽകാനുള്ള അവസരം നൽകണം. കേവലം 5.7 മീറ്റർ വീതിയുള്ള Bluemoon road ൽ കാൽനടക്കാർക്കനുവദിച്ചിട്ടുള്ള 1.50 മീറ്റർ ഒഴിച്ചിട്ടാൽ പിന്നെ രണ്ടു വണ്ടികൾക്കതിലെ cross ചെയ്യാൻ സ്ഥലമില്ലായെന്നു ഹർജിക്കാർ വാദിച്ചു.

ബന്ധപ്പെട്ടവർക്ക് എതിർപ്പ് അറിയിക്കാനുള്ള അവസരം നൽകിയിട്ടില്ല ഇങ്ങനെ എതിർപ്പ് എഴുതി നൽകാനുള്ള അവസരം നൽകി, വാദം കേട്ട് ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റിക്കു തീരുമാനമെടുക്കാം. 6 ആഴ്ച്ചകൾക്കകം തീരുമാനമെടുക്കണം. അത് വരെ നിയമാനുസൃണം മറ്റു ക്രമീകരണങ്ങൾ ചെയ്യുന്നതിന് തടസമില്ല.

മറ്റത്തിൽ ബിൽഡിംഗ് ഉടമ സെബാസ്റ്റ്യൻ മറ്റത്തിലും മറ്റു വാടകക്കാരും അടുത്ത കടയുടമകളുമായിരുന്നു ഹർജിക്കാർ. ഇടുങ്ങിയ റോഡിൽ മുമ്പിൽ ഓട്ടോ പാർക്കിംഗ് അനുവദിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവർ അക്കമിട്ടു ചൂണ്ടിക്കാട്ടി.

ഹർജിക്കാർക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എബ്രഹാം വാക്കനാലും; അഡ്വ: പോൾ വാക്കനാലും, അഡ്വ: ജീവൻ ബാബുവും ഹാജരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top