Kerala

പിണറായി സർക്കാരിന്റെ അവസാനത്തെ അടി നമ്മൾ ഒന്നിച്ചടിക്കും; വിമർശനവുമായി അബിൻ വർക്കി

രാഹുൽഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. താളുകൾ മറിക്കുകയാണ്,

പുസ്തകം അടയ്ക്കുകയല്ല. നേതൃത്വം മാത്രമല്ല സംഘടനയ്ക്ക് വേണ്ടി ചോരയൊലിപ്പിച്ചവരും ജയിലിൽ പോയവരും അനവധിയാണ്. പേരാമ്പ്രയിൽ ഇപ്പോഴും ഏഴ് പ്രവർത്തകർ ജയിലിലാണ്.

യൂത്ത് കോൺഗ്രസിന്റെ പുതിയൊരു തലത്തിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം തന്നു എന്നാണ് കരുതുന്നത്. രാഹുൽഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നത് രാഹുൽഗാന്ധി ഉള്ളതുകൊണ്ട്.

നമ്മുടെ മുൻപിൽ ഒറ്റ മുദ്രാവാക്യം മാത്രം. ഡൂ ഓർ ഡൈ എന്നതാണ് മുദ്രാവാക്യം. ഒരു ടീമായി തന്നെ മുന്നോട്ടു പോകുമെന്നും അബിൻ വർക്കി വ്യക്തമാക്കി. നമ്മൾ ഒന്നിച്ചു ഒരു ടീമായി അങ്ങ് ഇറങ്ങും.

പിണറായി സർക്കാരിന്റെ അവസാനത്തെ അടി നമ്മൾ ഒന്നിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top