Kerala

മുട്ടില്‍ മരംമുറി കേസ്; വനം വകുപ്പ് പിടിച്ചെടുത്ത 15 കോടി രൂപ വില നിശ്ചയിച്ച തടികള്‍ മഴയേറ്റ് നശിക്കുന്നു

വയനാട് മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് പിടിച്ചെടുത്ത തടികള്‍ മഴയേറ്റ് നശിക്കുന്നു. 15 കോടി രൂപ വില നിശ്ചയിച്ച മരങ്ങളാണ് നശിക്കുന്നത്. തുറസായ സ്ഥലത്താണ് ഈട്ടി അടക്കമുള്ള മരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. മരം ലേലം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

അഞ്ച് വര്‍ഷമായി മരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ്. മരങ്ങള്‍ സംരക്ഷിക്കണമെന്ന ജില്ലാ കോടതി ഉത്തരവും വനം വകുപ്പ് പാലിച്ചില്ല. ലേലം ചെയ്ത് തുക കോടതിയില്‍ കെട്ടി വയ്ക്കുന്ന കാര്യത്തിലും വനം വകുപ്പ് തീരുമാനം കൈക്കൊണ്ടിട്ടില്ല.

മുട്ടില്‍ മരം മുറി കേസില്‍ കര്‍ഷകര്‍ക്കെതിരായ നടപടിയുണ്ടാകില്ല എന്ന റവന്യൂമന്ത്രിയുടെ വാദം കേസിലെ മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ജോസഫ് മാത്യു ഇന്നലെ തള്ളിയിരുന്നു.

പ്രതികള്‍ക്ക് മരം നല്‍കിയ ഭൂവുടമകളായ കര്‍ഷകര്‍ക്കെതിരെ നടപടിയുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകുന്നു എന്നതിന് തെളിവാണ് നല്‍കിയ നോട്ടീസ് എന്ന് ജോസഫ് മാത്യു പറഞ്ഞു. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മരങ്ങള്‍ ലേലം ചെയ്ത് തുക പൊതുഖജനാവില്‍ സൂക്ഷിക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.

കേസ് ദുര്‍ബലമാണെന്നും പുനരന്വേഷണം നടത്തി പഴുതടച്ച കുറ്റപത്രം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top