പാലാ :അനശ്വര കർഷക നേതാവ് കെ എം മാണിയുടെ സ്മരണാർത്ഥം കേരളാ യൂത്ത് ഫ്രണ്ട് രാമപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരളാ വടം വലി മത്സരം ആയിരങ്ങൾക്ക് ആവേശമായി മാറി.പഴയ ബസ് സ്റ്റാൻഡ് പരിസരം ജന നിബിഢമായപ്പോൾ കമ്പ വലിയുടെ ആവേശ പൊലിമയിൽ ജനങ്ങളും അലിഞ്ഞു ചേർന്നു.

കമ്പ വലി മത്സരം കാണാനെത്തിയ ജോസ് കെ മാണി വടം വലിയിൽ ലയിച്ചപ്പോൾ അദ്ദേഹത്തിനും തോന്നി ഒന്ന് വലിച്ചാലോ.പിന്നെ ടീമുകൾ അണിനിരന്നു.ഒരു ടീമിൽ ജോസ് കെ മാണി എം പി യും;അലക്സി തെങ്ങും പള്ളി കുന്നേലും ;ബൈജു പുതിയിടത്തുചാലി;സണ്ണി പൊരുന്നക്കോട്ട് തുടങ്ങിയവർ അണിനിരന്നപ്പോൾ ;എതിർ ടീമിൽ യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി സുജയിൽ കളപ്പുരയ്ക്കൽ ;കെ ടി യു സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലിൽ ;സുനിൽ പയ്യപ്പള്ളി;സ്കറിയാ രാമപുരം (സിനിമ നടൻ)സന്തോഷ് കളപ്പുരയ്ക്കൽ തുടങ്ങിയവർ അണിനിരന്നു.
റഫറി വിസിൽ നൽകിയതും ആയിരക്കണക്കായ കാണികളുടെ ആവേശഭരിത ശബ്ദങ്ങൾക്കിടെ ക്രമം ക്രമമായി ജോസ് കെ മാണിയുടെ ടീം മുന്നേറി കൊണ്ടിരുന്നു .ഒടുവിൽ ജോസ് കെ മാണി യുടെ ടീം വിജയിച്ചപ്പോൾ തോറ്റ യൂത്ത് ഫ്രണ്ട് ടീം കൈകൊടുത്തു പിരിഞ്ഞു.ജോസ് കെ മാണി ആഹ്ളാദ സൂചകമായി രണ്ടു കൈയും ഉയർത്തി.
ജേതാക്കൾ ഇവർ
1 st കവിത വെങ്ങാട്,മലപ്പുറം
2 nd : സ്റ്റാർവിഷൻ വെങ്കിടങ്
3 : സ്റ്റാർവിഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
4 th :എവർഷൈൻ കൊണ്ടോട്ടി
ഒന്നാം സമ്മാനം റാഫേൽ സിൽവർ വിങ്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആഞ്ചലോ തോമസ് പുലിക്കാട്ടിൽ സ്പോൺസർ ചെയ്യുന്ന 50000 രൂപയാണ് നൽകുന്നത് .ആകെ 48 ടീമുകൾ പങ്കെടുത്തു.
