ആലപ്പുഴ: അമ്പലപ്പുഴയില്‍ ഭിന്നശേഷിക്കാരന് പൊലീസ് മര്‍ദനമെന്ന് പരാതി. തോട്ടപ്പള്ളി സ്വദേശി സുജിത്തിനെ പൊലീസ് മർദിച്ചതായാണ് ആരോപണം.

തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം ഇന്ന് വൈകിട്ടോടെയാണ് സംഭവം. മദ്യപിച്ചതിനെ ചോദ്യം ചെയ്തായിരുന്നു പൊലീസ് മർദനം.
പൊലീസിൽ നിന്ന് കടുത്ത മർദനമാണ് നേരിട്ടതെന്ന് സുജിത്ത് പറഞ്ഞു. വീടിന് സമീപത്ത് താനും സുഹൃത്തുകളും സംസാരിച്ച് ഇരിക്കുകയായിരുന്നു.

ഈ സമയം പൊലീസ് ജീപ്പിൽ എസ്ഐ ഉൾപ്പടെയുള്ളവർ എത്തി തന്നെ ചോദ്യം ചെയ്യുകയായിരുന്നവെന്ന് സുജിത്ത് പറഞ്ഞു.