കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപി പുതിയ ജനകീയ സംവാദ പരിപാടിക്ക് തുടക്കമിട്ടു. ‘എസ് ജി കോഫി ടൈംസ്’ (SG Coffee Times) എന്ന പേരിലാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി സുരേഷ് ഗോപി സംഘടിപ്പിച്ച കലുങ്ക് സംവാദ സദസ്സ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ വിമർശനങ്ങൾക്കും പാർട്ടിക്കുള്ളിൽത്തന്നെ ആശങ്കകൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി പുതിയ സംവാദ പരിപാടിയുമായി രംഗങ്ങത്തെത്തിയിരിക്കുന്നത്.
രാഷ്ട്രീയ പക്വതയില്ലാത്ത മറുപടികൾ പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തൽ ബിജെപി നേതൃത്വത്തിനുണ്ടായിരുന്നു. പി ആർ ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം പരിപാടികൾ ഉപേക്ഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സൗഹൃദപരവും അനൗദ്യോഗികവുമായ എസ് ജി കോഫി ടൈംസ് എന്ന സംവാദത്തിന് മന്ത്രി തുടക്കമിട്ടിരിക്കുന്നത്.