പിഎംശ്രീയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി സിപിഎം.

സിപിഐ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ തന്നെ രംഗത്ത് ഇറക്കിയാണ് ചര്‍ച്ചകള്‍ക്ക് ശ്രമം തുടങ്ങിയത്. വിദ്യാഭ്യാസമന്ത്രി നേരിട്ട് സിപിഐ സംസ്ഥാന ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ എത്തി.
വിദേശത്തുളള മുഖ്യമന്ത്രി പിണറായി വിജയന് നാളെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. അതിനു മുമ്പ് തന്നെ അനുനയനത്തിന്റെ ശ്രമങ്ങള്‍ തുടങ്ങിവയ്ക്കാനാണ് സിപിഎം ശ്രമം.

സിപിഐ മന്ത്രി ശിവന്‍കുട്ടിയുടെ നടപടികളെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അതേ മന്ത്രിയെ തന്നെ രംഗത്ത് ഇറക്കുന്നത് തര്‍ക്കപരിഹാരം അനായാസമാക്കും എന്നാണ് കണക്കാക്കുന്നത്.