ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാകെ ജനം പുറത്തുനിർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വോട്ട് തേടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലെത്തിയത്. ഈ നിയമസഭ തെരഞ്ഞെടുപ്പിലെ മോദിയുടെ ആദ്യ റാലിയാണിത്.
സമസ്തിപൂരില്‍ രാവിലെ പത്തരക്ക് എത്തിയ മോദി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ സ്മരണ നിലനില്‍ക്കുന്ന ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. അതേ സമയം ചൊവ്വാഴ്ച പ്രകടന പത്രിക പുറത്തിറക്കി പ്രചാരണത്തില്‍ സജീവമാകാനാണ് മഹാസഖ്യത്തിന്റെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും സംയുക്ത റാലിയും ആസൂത്രണം ചെയ്തിട്ടുണ്ട്
