തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം.

സര്‍ക്കാര്‍ നടപടിക്കെതിരെ സഖ്യകക്ഷികളായ സിപിഐയും ആര്‍ജെഡിയും രംഗത്തെത്തി.
പാര്‍ട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയില്‍

സ്വീകരിക്കേണ്ട തുടര്‍ നിലപാട് ചര്‍ച്ച ചെയ്യാനായി അടിയന്തര സിപിഐ സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേര്‍ത്തു.