കേരളത്തിൽ തദ്ദേശീയമായി മദ്യോത്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.

ഉൽപാദനം വർദ്ധിപ്പിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സംസ്ഥാനത്തിന് സാധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കേരളത്തിൽ ഒൻപത് ഡിസ്ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉൽപാദിപ്പിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് സ്വന്തമായി മദ്യം ഉൽപാദിപ്പിക്കാൻ കഴിയുമെന്നും തദ്ദേശീയമായ ഉൽപാദനത്തെ എതിർക്കുന്നത് ചില സ്ഥാപിത താൽപ്പര്യക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.