Kerala

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ലെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ആര് ഇറങ്ങി പുറപ്പെട്ടാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍.

മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന് സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും കേരളം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

‘നാട്ടിലെ ജനങ്ങളെല്ലാം പുതിയ കേരളത്തിനൊപ്പമുള്ള സഞ്ചാരം ആരംഭിച്ചു.

ഐശ്വര്യ പൂര്‍ണമായ നാടിനൊപ്പമാണ് ജനങ്ങള്‍. അതിനുള്ള കൂടുതല്‍ നടപടികള്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. അതാണ് കേരളം.’ ജയരാജന്‍ വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top