ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണ് എന്ന് ആരോപിച്ച് പൊലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്ക് ആണ് വെടിയേറ്റത്.

കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു.

പുത്തൂർ റൂറൽ പൊലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.