Kerala

ഒരേ പേര്, രണ്ട് മൃതദേഹങ്ങൾ; മൃതദേഹം മാറി വീട്ടിൽ എത്തിച്ചു; അബദ്ധം മനസിലായത് സംസ്‌കാരത്തിന് തൊട്ടുമുൻപ്

കൊച്ചി: മുംബൈയില്‍ കാൻസർ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറിയെത്തിച്ചു.

ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിൻ്റെ മൃതദേഹമാണ്. സംസ്‌കാരത്തിന് തൊട്ടുമുൻപാണ് മൃതദേഹം മാറിപ്പോയ കാര്യം വീട്ടുകാർക്ക് മനസിലായത്

ഏറെക്കാലമായി മുംബൈയിൽ താമസിക്കുന്ന ജോർജ് കെ ഐപ്പ് (59) രണ്ടു ദിവസം മുൻപാണ് മരിച്ചത്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തുടർന്ന് പരേതൻ്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഭാര്യ ഷൈനിയും മകൻ അബിനും തീരുമാനിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

തുടർന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തലെത്തിയ മൃതദേഹം ബന്ധുക്കൾ പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി വീട്ടിലെത്തിച്ചപ്പോഴാണ് മറ്റൊരു വ്യക്തിയുടേതെന്ന് വ്യക്തമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top