സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് മഴ പെയ്യുന്ന ഇടങ്ങളിൽ മഴയുടെ അളവ് കൂടുതലായിരിക്കും എന്നതിനാൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.

വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നൽ അപകടകരം. ഇടിമിന്നലിൽ അപകടത്തിന്റെ തോത് കുറയ്ക്കുന്നതിന് ജാഗ്രത വേണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കൊപ്പം എത്തുന്ന ഇടിമിന്നൽ ആണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി കെ രാജൻ അറിയിച്ചു.
