Kerala

ജനശബ്ദം ജനങ്ങളിലേക്ക് സംസ്ഥാന പഠനശിബിരം ഒക്ടോബർ 20 ന് പാലാ ഇടമറ്റം ഓശാനയിൽ

പാലാ :ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് 73/74-00 ഭരണഘടനാ ഭേദഗതിയിലൂടെ ഗ്രാമങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരു കൾക്കുള്ള സ്വതന്ത്ര അവകാശാധികാരങ്ങളോടൊപ്പം തന്നെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ ഭരണഘടനാപരമായും നയപരമായും നിയമപരമായും അധികാരവും അവകാശവുമുള്ള ഗ്രാമസഭയിൽ അധിഷ്ഠിതമായ സമ്പൂർണ്ണ അധികാരാവകാശമുള്ള ഗ്രാമപഞ്ചായത്തുകളെ കക്ഷിരാഷ്ട്രീയത്തിൽ മുക്കിക്കൊല്ലുന്ന പ്രവണത അവസാനിപ്പി ക്കാൻ സമയമായി. ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രം വരുന്ന സംഘ ടിതരും സമ്പന്നരും കേരളത്തിലെ 95% ദരിദ്രരെയും സാധാരണക്കാരെയും കർഷകരെയും പിന്നോക്ക വിഭാഗക്കാരെയും നിയന്ത്രിക്കുന്ന ഇത്തരം സംവിധാനങ്ങളുടെ ജനവിരുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തി 2025 ഡിസംബറിൽ കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യോജിക്കാവുന്ന എല്ലാവരുമായി ഒത്തുചേർന്ന് ഗ്രാമസഭക ളിലും ഗ്രാമപഞ്ചായത്തുകളിലും “ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളത്തെ അധികാ രത്തിലെത്തിക്കുന്നതിനുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി സമാന ചിന്താഗതിക്കാരുടെ പഠനശിബിരം ഒക്ടോബർ 20 ന് രാവിലെ 9 മണി മുതൽ വൈകു ന്നേരം 5 വരെ ഭരണങ്ങാനം ഇടമറ്റം ഓശാന സെന്ററിൽ നടക്കുന്നു.

പ്രസ്തുത പഠന ശിബിരം മൂവാറ്റുപുഴ അതാശ്രമം ആചാര്യൻ സ്വാമി ഗുരുശ്രീ ഉദ്ഘാടനം ചെയ്ത് ജനാധികാര ജനാധിപത്യം’ എന്ന വിഷയത്തെ അടിസ്ഥാ നമാക്കി മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിൽ “ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷം കേര ളത്തിന്റെ ജനശബ്ദം’ എന്നതിനെ സംബന്ധിച്ച് സാഹചര്യ വിശകലനരേഖ ജയിംസ് വട ക്കൻ അവതരിപ്പിക്കും.

“പഞ്ചായത്ത് രാജ് സംബന്ധിച്ച് ജനാധികാര ജനമുന്നേറ്റം, വോട്ടേഴ്സ് അല യൻസ് ചെയർമാൻ അഡ്വ. ജോൺ ജോസഫ് വിഷയാവതരണം നടത്തും.
തുടർന്ന് “ജനശബ്ദത്തിലൂടെ ജനോക്രസിയിലൂടെ ജനങ്ങളിലേക്ക്’ എന്ന വിഷ യത്തെ സംബന്ധിച്ച് ജനോക്രസി ഉപജ്ഞാതാവായ ജോയി മൂക്കൻ തോട്ടവും ജനകീയ പ്രക്ഷോഭങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പങ്ക് – ഡൽഹി സമരം’ എന്നതിനെപ്പറ്റി ഡൽഹി കർഷക സമരം നാഷണൽ കോ-ഓർഡിനേറ്റർ കെ.വി. ബിജുവും ജനശബ്ദ ഭരണം എ.എ.പിയും ഡൽഹി ഭരണവും’ എന്നതിനെക്കുറിച്ച് എ.എ.പി. സംസ്ഥാന പ്രസിഡന്റ് വിനോദ് വിൽസൺ മാത്യവും “ഒഴിവാക്കപ്പെട്ടവരും കർഷകരും ഭരണകൂടവും എന്ന വിഷ യത്തെ സംബന്ധിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസും “പഞ്ചായത്ത് ഭറണം, എങ്ങനെ ജനകീയ ഭരണമാകണം’ എന്നതി നെക്കുറിച്ച് മുൻ ബീഹാർ ആസൂത്രണ ബോർഡ് അംഗം ഡോ. ബിജു കൈപ്പാറേടനും വിഷയാവതരണങ്ങൾ നടത്തും.

“ഹൈറേഞ്ച് സംരക്ഷണ സമിതി ജനകീയ മുന്നേറ്റത്തിന്റെ കേരള മാതൃക എന്നതിനെ ആസ്പദമാക്കി അതിജീവന പോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേ ലിയും “അർഹതപ്പെട്ടവർക്ക് 10000 രൂപാ പ്രതിമാസ പെൻഷൻ’ വിഷയത്തെപ്പറ്റി വൺ ഇന്ത്യ വൺ പെൻഷൻ ദേശീയ രക്ഷാധികാരി സുജി മാസ്റ്ററും ജനകീയ മുന്നേറ്റങ്ങൾ അരാഷ്ട്രീയ വാദമല്ല’ എന്ന വിഷയത്തെ സംബന്ധിച്ച് മുല്ലപ്പെരിയാർ ഏകോപന സമിതി ചെയർമാൻ കെ.എസ്. പ്രകാശും 20-20 കിഴക്കമ്പലം പഞ്ചായത്ത് ഭരണം ജനകീയ മാതൃക’യെക്കുറിച്ചും തുടർന്ന് “രാഷ്ട്രീയ പാർട്ടികളും ഒഴിവാക്കപ്പെട്ട ഭൂരിപക്ഷവും എന്ന വിഷയത്തെക്കുറിച്ച് മാങ്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യു ജോസും സംസാ രിക്കും.തുടർന്ന് പൊതുചർച്ചയും ആക്ഷൻ പ്ലാൻ രൂപീകരണവും നടക്കും. യോഗത്തിൽ അഡ്വ. സോനു അഗസ്റ്റ്യൻ കൃതജ്ഞത അർപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top