India

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീപിടിത്തം

തലസ്ഥാന നഗരിയിൽ എംപിമാരുടെ താമസസ്ഥലമായ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം.

ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്‌മെൻ്റ്‌സിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകളിലാണ് തീ പടർന്നത്.തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്‌സ് ഊർജിതമാക്കിയിരിക്കുകയാണ്.

കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകൾ കത്തി നശിച്ചു.

മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചു. കെട്ടിടത്തിൽ അധികം ആളുണ്ടായിരുന്നില്ലെന്നാണ് വിവരം. ഉണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഒൻപത് നില കെട്ടിടത്തിന്റെ മൂന്ന് നിലകളിൽ തീ പടർന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top