Kerala

തൃശൂർ മേയറിനെ പ്രശംസിച്ച് സുരേഷ് ഗോപി

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ എം. കെ. വർഗീസിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. മേയർ നല്ല മനുഷ്യനാണെങ്കിലും അദ്ദേഹത്തെ ചങ്ങലയിൽ ഇട്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മേയർക്ക് ഇപ്പോഴുള്ള സാഹചര്യം മൂലം സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജനങ്ങളിൽ ഒരു വ്യത്യസ്തമായ മനോഭാവം രൂപപ്പെടുകയാണ്.

അതിന് തുടക്കം തൃശൂരിലാണ്. ചിലർ അതിനെ ഭയക്കുകയാണ്. അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. മാധ്യമങ്ങൾ ഇപ്പോൾ ക്യാപ്സൂളുകളാണ്- സുരേഷ് ഗോപി ആരോപിച്ചു.

തൃശൂരിൽ ഒരു എം. പി വേണമെന്ന് ആഗ്രഹിക്കുന്നവർ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ചെങ്കിലും ബിജെപിക്ക് നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇപ്പോൾ നാം ശുദ്ധീകരണത്തിന്റെ പാതയിലാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top