കോട്ടയം: കെപിസിസി പുന:സംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു.

തൃശ്ശൂര്‍ ഡിസിസി മുന്‍ പ്രസിഡന്‍റ് ജോസ് വള്ളൂരിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിൽ ഒളിയമ്പുമായി കെ മുരളീധരൻ രംഗത്തെത്തി.
തെരഞ്ഞെടുപ്പിൽ സഹായിച്ചതാണല്ലോയെന്നും അപ്പോൾ അവർക്ക് സ്ഥാനം നൽകണമല്ലോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുരളീധരന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിക്കുമ്പോള്‍ ജോസ് വള്ളൂരായിരുന്നു ഡിസിസി പ്രസിഡന്‍റ്.

അന്നത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുരളീധരന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു