തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് പരിക്ക്.

തിരുവല്ലം പാച്ചല്ലൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലം സ്വദേശിയായ മറിയം എന്ന വിദ്യാർഥിനിക്കാണ് അപകടത്തിൽ പരിക്കേറ്റത്.
പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിനിയാണ് മറിയം. ബസിന്റെ ഡോർ അപ്രതീക്ഷിതമായി തുറന്നതിനെ തുടർന്ന് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്നവരും ബസിലെ ജീവനക്കാരും ചേർന്ന് പരിക്കേറ്റ മറിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.