Kerala

നടി അർച്ചന കവി വീണ്ടും വിവാഹിതയായി

നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. രവധി പേരാണ് അർച്ചന കവിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നേരത്തെ വിവാഹമോചിതയായ അർച്ചനയുടെ രണ്ടാം വിവാഹമാണിത്.

ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. എല്ലാവർക്കും ഇങ്ങനൊരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്ന് നടി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിട്ടുണ്ട്.

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അർച്ചന കവി. ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് മമ്മി ആന്റ് മീ, സോൾട്ട് ആൻറ് പെപ്പർ, ഹണീ ബീ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായെങ്കിലും ഇടക്ക് സിനിമയിൽ നിന്നും താരം ഇടവേളയെടുത്തിരുന്നു.

പിന്നീട് ഈ വർഷം ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അർച്ചന കവിക്ക് സാധിച്ചിരുന്നു.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top