Kerala

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്:ഒളിച്ചുകളി അവസാനിപ്പിക്കണം : പ്രൊഫ. രാജീവ്‌ കൊച്ചുപറമ്പിൽ

മാനന്തവാടി : ക്രൈസ്തവ സമുദായത്തിന്റെ സാമൂഹ്യ, സാമ്പത്തിക പിന്നോക്ക അവസ്ഥ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്, രണ്ടര വർഷ കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ച് നടപ്പിലാക്കാത്തത്, ക്രൈസ്തവ സമുദായത്തോട് കാണിക്കുന്ന വലിയ നീതി നിഷേധമാണെന്നും, ഈ സാഹചര്യം തുടർന്നാൽ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാൻ കത്തോലിക്ക സമുദായം നിർബന്ധിതമാ കുമെന്നും , കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ. “നീതി ഔദാര്യമല്ല അവകാശമാണ് “എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണ യാത്രക്ക്, കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽമറുപടി പറയുകയായിരുന്നു അദ്ദേഹം.പാലോളി മുഹമ്മദ് കുട്ടി കമ്മിഷൻ റിപ്പോർട്ട് ,സച്ചാർ കമ്മിഷൻ റിപ്പോർട്ട്, എന്നിവ നടപ്പിലാക്കുവാൻ സർക്കാരുകൾ കാണിച്ച വേഗതയും കാര്യക്ഷമതയും എന്തുകൊണ്ട് കത്തോലിക്ക സമുദായത്തിന്റെ കാര്യത്തിൽ ഭരണ- പ്രതിപക്ഷങ്ങൾ കാണിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവ സമുദായത്തിന്റെ ക്ഷമയും സഹനവും, ഇനിയും പരീക്ഷിക്കുവാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ദരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തുന്നവർ , ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ചെയ്യുവാൻ തയ്യാറാവുകയും, അണികളെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിന് തന്നെ തീരാ കളങ്കമായി മാറിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക 'ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുക .മതേതരത്വം - ഭരണഘടന സംരക്ഷണം. കാർഷിക ഉൽപ്പന്നങ്ങൾക്ക്ന്യായവില ഉറപ്പാക്കുക, വിദ്യാഭ്യാസ - ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന അവകാശ സംരക്ഷണയാക്ക് വയനാട്ടിൽ സ്വീകരണം നൽകി.

കൽപ്പറ്റയിൽ തരിയോട് ഫൊറോന വികാരി റവ. ഫാ. തോമസ് പ്ലാശനാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ. കെ പി സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്, റവ ഫാ. ഷിജു ഐക്കരക്കാനായിൽ,സജി ഇരട്ട മുണ്ടക്കൽ, അന്നക്കുട്ടി ഉണ്ണികുന്നേൽ, മാത്യു ചോമ്പാല ,വിൻസൻ്റ് ചാരുവേലിൽ, ജോൺസൺ കുറ്റിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

ബത്തേരിയിൽ നടന്ന സ്വീകരണയോഗം ബത്തേരി ഫൊറോന വികാരി റവ. ഫാ. തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡണ്ട് സാജുപുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. റവ. ഫാ. ജോസ് മേച്ചേരി ,ചാൾസ് വടശ്ശേരി, തോമസ് പട്ടമന, മോളി മാമൂട്ടിൽ,എന്നിവർ പ്രസംഗിച്ചു.

മാനന്തവാടിയിൽ റാലിയോട് കൂടിയാണ് സ്വീകരണ പരിപാടി ആരംഭിച്ചു.
മാനന്തവാടി ഫൊറോന ഡയറക്ടർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. റെനിൽ കഴുതാടിയിൽ സ്വാഗതം പറഞ്ഞു. പൊതു സമ്മേളനം മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോളക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.. രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു.ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരക്കൽ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ,തോമസ് പുഴുക്കലാ,റോബി ടി ജെ ,
ജിജോ മംഗലത്ത് ,സേവ്യർ കൊച്ചു കുളത്തിങ്കൽ, സുനിൽ പാലമറ്റം, റെജിമോൻ പുന്നോലിൽ എന്നിവർ പ്രസംഗിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകുകയിൽ, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ , വൈസ് പ്രസിഡണ്ടുമാരായ ബെന്നി ആൻറണി,ട്രീസ ലിസ് സെബാസ്റ്റ്യൻ ,ജോർജ് കോയിക്കൽ,രാജേഷ് ജോൺ , ജോണി വടക്കേക്കര എന്നിവർ വിഷയാവതരണം നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top