കോട്ടയം സ്വദേശി അനന്ദു അജിയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ പുറത്ത്. അനന്തുവിന്റെ ആത്മഹത്യ കുറിപ്പിൽ ‘എൻ എം’ എന്ന് പരമശിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ്.

ആർ എസ് എസ് നെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിൽ പേര് പറഞ്ഞ എൻ എം നെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന.
അതേസമയം, കേസിൽ തമ്പാനൂർ പൊലീസ് കോടതിയിൽ നാളെ റിപ്പോർട്ട് നൽകും. എൻ എം നെ കുറിച്ച് അനന്ദു പറയുന്ന വീഡിയോ ദൃശ്യം ലഭിച്ചതായി സൂചന.

അനന്തുവിന്റെ കുടുംബത്തിന്റെ മൊഴിയിലും എൻ എമ്മിനെ കുറിച്ച് വിവരമുള്ളതായി സൂചന ലഭിച്ചതായാണ് വിവരം. അനന്ദുവിനെ ചികിത്സിച്ച എറണാകുളം സ്വദേശിയായ ഡോക്ടറുടെ മൊഴി ഇന്ന് തമ്പാനൂർ പൊലീസ് രേഖപ്പെടുത്തും.