Kerala

കേരളത്തിലെ സന്യാസി ശ്രേഷ്ഠൻമാർ നയിക്കുന്ന ധർമ്മസന്ദേശ യാത്ര. ഒക്ടോബർ 16ന് കോട്ടയത്ത്


കോട്ടയം :- ഹിന്ദു സമാജത്തിന്റെ ആത്മവിശ്വാസം ശക്തി പ്പെടുത്തുന്നതിനും, സനാതന ധർമ്മവും,സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനുമായി മാർഗ്ഗദർശക മണ്ഡലം അദ്ധ്യക്ഷൻ സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ നേതൃത്വത്തിൽ നൂറിലധികം സന്യാസിവര്യന്മാർ നയിക്കുന്ന ധർമ്മ സന്ദേശയാത്ര ഒക്ടോബർ 16 ന് കോട്ടയത്ത് എത്തിച്ചേരുകയാണ്.
കേരളീയ സമൂഹം നേരിടുന്ന ധാർമികതയ്ക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ധർമ്മ സന്ദേശയാത്ര. ചൂഷണം പോലുള്ള ദുരവസ്ഥകളിൽ നിന്ന് ഹിന്ദു സമാജത്തെ രക്ഷിക്കുവാനുള്ള ആഹ്വാനവുമായാണ് കേരളത്തിലെ എല്ലാ പരമ്പരകളിലും ഉള്ള സന്യാസിമാർ ധർമ്മസന്ദേശ യാത്രമായി ഒക്ടോബർ ഏഴിന് കാസർഗോഡിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്നത്.


ഒക്ടോബർ 16ന് രാവിലെ ജില്ലയുടെ അതിർത്തിയായ മുണ്ടക്കയത്ത് എത്തിച്ചേരുന്ന ധർമ്മസന്ദേശയാത്ര രാവിലെ 9മണിയ്ക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ എത്തിച്ചേരും. തുടർന്ന് സന്യാസിവര്യൻന്മാരെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ച് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ശ്രീരംഗം ആഡിറ്റോറിയത്തിലേക്ക് ആനയിക്കും.പിന്നീട് നടക്കുന്ന ഹിന്ദുനേതൃ സമ്മേളനത്തിൽ സന്യാസിമാർ ഹിന്ദു സംഘടന  നേതാക്കൾ, ആത്മീയ ആചാര്യന്മാർ, ക്ഷേത്ര ഭാരവാഹികൾ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.


ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുനക്കര മഹാദേവക്ഷേത്രം മൈതാനിയിൽ വിരാട് ഹിന്ദുസംഗമം നടക്കും. ചിന്മയ മിഷൻ, ശ്രീരാമകൃഷ്ണാശ്രമം, അമൃതാനന്ദമയി മഠം, ശിവഗിരി മഠം, തീർത്ഥപാദാശ്രമം, ശുഭാനന്ദാശ്രമം, ബ്രഹ്മകുമാരീസ്, സന്യാസി സഭ ആചാര്യന്മാർ, സത്യസായിമിഷൻ, മാർഗ ദർശക മണ്ഡലം ആചാര്യന്മാർ എന്നിവർ സമ്മേളനത്തിൽ മാർഗ്ഗദർശനം നൽകി അനുഗ്രഹപ്രഭാഷണം നടത്തും.
വിരാട് ഹിന്ദുസംഗമത്തിനു മുന്നോടിയായി സമൂഹനാരായണീയ സോപാനസംഗീതം, വഞ്ചിപ്പാട്ട് എന്നീ പരിപാടികളും നടക്കുന്നതാണ്.

സംഘാടകസമിതി ജനറൽ കൺവീനർ
പരായണം,
മറ്റക്കര
ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂജ്യ : വിശുദ്ധാനന്ദ സ്വാമികൾ, വാഴൂർ തീർത്ഥപാദ ആശ്രമം സെക്രട്ടറി പൂജ്യ : ഗരുഡധ്വജാനന്ദ തീർത്ഥപാദർ, അമൃതാനന്ദമയി മഠം വേദാമ്യതാനന്ദപുരി എന്നിവർ നേതൃത്വം നൽകും .

പാലാ മീഡിയാ ത്തക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാമി വേദാമൃതാനന്ദപുരി ,സ്വാമി വിശുദ്ധാനന്ദ എന്നിവർ കാര്യ പരിപാടികൾ വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top