കണ്ണൂർ: ജില്ലയിലെ ചെമ്ബന്തൊട്ടിയില്‍ പ്രവർത്തിക്കുന്ന ചെങ്കല്‍ ക്വാറിയില്‍ മിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെ ശക്തമായ മിന്നലുണ്ടാവുകയായിരുന്നു. മരിച്ചവർ അസം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. മിന്നലേറ്റ മൂന്ന് തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.

അതിനിടെ മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലേറ്റതായി റിപ്പോർട്ടുണ്ട്. ഇവർക്ക് പരിക്കേല്‍ക്കുകയോ അപായം സംഭവിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിന് പിന്നാലെയാണ് അപകടങ്ങള്‍ ഉണ്ടായത്