പാലാ:വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ചു, ഡി സി എം എസ് രൂപത സമിതി യുടെ നേതൃത്വത്തിൽ, തീർത്ഥാടന പദയാത്ര ഒക്ടോബർ 16വ്യാഴാഴ്ച നടത്തുന്നു.

വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ, ദളിത് സഹോദരർക്കിടയിൽ അവരുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാൻ, തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. ആ യുഗ പ്രഭാവന്റെ ജീവിത സന്ദേശം, പൊതു സമൂഹത്തിലേയ്ക്ക് പകരുന്നതിന്റെ ഭാഗമായി,
ഒക്ടോബർ 13,14 തീയതികളിൽ പാലാ രൂപതയുടെ എല്ലാ ഫൊറോനകളും കേന്ദ്രീകരിച്ചു തീർത്ഥാടന വിളംബര ജാഥ നടത്തുകയാണ്. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ജാഥ ഉദ്ഘാടനം ചെയ്യും. മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, രൂപത ഡയറക്ടർ, ഫാ. ജോസ് വടക്കേകുറ്റ്, അസി. ഡയറക്ടർ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഡി സി എം എസ് രൂപത പ്രസിഡൻറ് ബിനോയ് ജോൺ സെക്രട്ടറി ബിന്ദു ആൻ്റണി , മറ്റ് രൂപത
സമിതി അംഗങ്ങളും,സോണൽ കമ്മറ്റി അംഗങ്ങളും ജാഥയ്ക്ക് നേതൃത്വം നൽകും.
