
പാലാ:പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനവും മരുമകന്റെ മന്ത്രി സ്ഥാനവും; മകളുടെ ബിസിനസും സംരക്ഷിക്കണം എന്ന് മാത്രമേ താല്പര്യമുള്ളൂവെന്നു കെ എസ് യു സംസ്ഥാന സെക്രട്ടറി ആൻ സെബാസ്‌ററ്യൻ അഭിപ്രായപ്പെട്ടു.പാലാ നഗരസഭയ്ക്കെതിരെ കോൺഗ്രസിന്റെ കുറ്റ വിചാരണ സദസ് ഉദ്ഘാടനം ചെയ്യു സംസാരിക്കുകയായിരുന്നു ആൺ സെബാസ്ററ്യൻ.

കല്ലും മുള്ളും കാലുക്ക് മെത്ത എന്ന് പറഞ്ഞ സ്ഥാനത്ത് ; കല്ലും മുള്ളും അയ്യപ്പനും, സ്വർണ്ണമെല്ലാം പിണറായിക്കും എന്ന സ്ഥിതിയിലായി കാര്യങ്ങൾ മോഹൻലാലിന് ഫാൽക്കെ പുരസ്ക്കാരം ലഭിച്ചതിനു സ്വീകരണം നൽകിയപ്പോൾ സകരണ ചടങ്ങിന് രണ്ടര കോടി ചിലവഴിച്ച സർക്കാരാണ് ഇപ്പോൾ ഭരിക്കുന്ന പിണറായി ഭരണം .കെടുകാര്യസ്ഥതയുടെയും ;ദുർചിലവിന്റെയും പര്യായമായി മാറി.
മുൻ കാലങ്ങളിൽ പിരിയാറായ സർക്കാർ ഉദ്യോഗസ്ഥർ അവസാന നാളുകളിൽ പാലായ്ക്കു സ്ഥലമാറ്റം വാങ്ങിയിരുന്നപ്പോൾ അവർ പാലാ നഗരസഭയുടെ ധന സ്ഥിതി കണ്ടാണ് വന്നിരുന്നത് .ഇപ്പോൾ നഗരസഭയിലേക്കു വരാൻ തന്നെ ഉദ്യോഗസ്ഥർ മടിക്കുന്ന സ്ഥിതിയിലായി കാര്യങ്ങൾ.സംസ്ഥാന ഭരണം പോലെ കെടുകാര്യസ്ഥത പാലാ നഗരസഭയിൽ കൊടി കുത്തി വാഴുന്നു എന്ന് ആൻ സെബാസ്‌റ്യൻ കൂട്ടിച്ചേർത്തു.
യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് ; സതീഷ് ചൊള്ളാനി; കൗൺസിലർമാരായ വി സി പ്രിൻസ് ;ആനി ബിജോയി ലിസ്റ്റിക്കുട്ടി മാത്യു; മായാ രാഹുൽ, സന്തോഷ് മണർകാട്ട് , സാബു അബ്രാഹം ,ടോണി തൈപറമ്പിൽ എന്നിവർ പ്രസംഗിച്ചു.