ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി.

13 വയസ്സുള്ള പെണ്‍കുട്ടി ആണ് ഗര്‍ഭിണി ആയത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്. മനോജ് കുമാറാണ് കേസന്വേഷിച്ചത്.

പോക്സോ വകുപ്പ് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരേ കേസ്. എട്ടാം ക്ലാസില്‍ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്.