ന്യൂഡല്‍ഹി : മധ്യപ്രദേശിലെ ചിന്ദ്വാരയില് ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം 21 ആയി.

ചിന്ദ്വാരയില് മാത്രം 18 കുഞ്ഞുങ്ങളുടെ ജീവനാണ് വില്ലന്‍ ചുമമരുന്ന് എടുത്തത്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കോള്‍ഡ്രിഫ് ചുമമരുന്ന് നിര്‍മ്മാണ കമ്പനി ശ്രീശാന് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തമിഴ്നാട്ടിലെ ചെന്നൈയിലെയും കാഞ്ചിപുരത്തെയും ബ്രാഞ്ചുകളിലെത്തി.

കമ്പനി ഉടമ ഒക്ടോബര്‍ നാല് മുതല്‍ ഒളിവിലാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.