തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പം ഈ വര്‍ഷം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തിരുവാഭരണം കമ്മിഷണര്‍ എട്ടു ദിവസത്തിനുള്ളില്‍ നിലപാട് മാറ്റിയതില്‍ ദുരൂഹത ഒന്നും ഇല്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.

പുതുതായി വന്ന ഉദ്യോഗസ്ഥന് ആദ്യം റിപ്പോര്‍ട്ട് നല്കി എന്നും എട്ടു ദിവസത്തിനുള്ളില്‍ മറ്റൊരു റിപ്പോര്‍ട്ട് അയയ്ക്കുകയായിരുന്നു എന്നും പ്രശാന്ത് പറഞ്ഞു.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണി നടത്തുന്നത് ഗുണകരമല്ലെന്ന് ജൂലൈ 30ന് ശബരിമല എക്സിക്യുട്ടീവ് ഓഫിസര്‍ക്ക് കത്തയച്ച തിരുവാഭരണം കമ്മിഷണര്‍ പിന്നീട് ഉണ്ണികൃഷ്ണന് പോറ്റിയെയും സ്മാര്‍ട് ക്രിയേഷന്‍സിനെയും തന്നെ പണി ഏല്പിക്കാമെന്ന് അറിയിച്ചതാണ് വിവാദമായിരിക്കുന്നത്.

എന്നാല്‍ വാറന്റി, ഉണ്ണികൃഷ്ണന് പോറ്റിയുടെ പേരില്‍ ആയതുകൊണ്ടും സ്മാര്‍ട്ട് ക്രിയേഷന്‍സ് ആധികരിക സ്ഥാപനമാണെന്നു ബോധ്യപ്പെട്ടതുകൊണ്ടുമാണ് തിരുവാഭരണം കമ്മിഷണര്‍ നിലപാട് മാറ്റി അറിയിച്ചതെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു.