തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ നിലപാടുകളും ക്ഷേമപദ്ധതികളുടെ ഫലപ്രാപ്തിയും വിലയിരുത്തുന്നതിനായി ‘നവകേരള ക്ഷേമ സർവേ’ ആരംഭിക്കാൻ പിണറായി സർക്കാർ ഒരുങ്ങുന്നു.

സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ട് എത്തി വിവരശേഖരണം നടത്തുക എന്നതാണ് ഈ വിപുലമായ സർവേയുടെ ലക്ഷ്യം. സർവേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിർവഹിക്കും.
രണ്ടാം തുടർഭരണത്തിന്റെ ലക്ഷ്യത്തോടെ മുന്നേറുന്ന പിണറായി സർക്കാർ, ജനങ്ങളോട് നേരിട്ട് ആശയവിനിമയം നടത്താനും സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സർവേ.

അടുത്തിടെ ആരംഭിച്ച ‘CM with Me’ ഉൾപ്പെടെയുള്ള പിആർ പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ സംരംഭം.