സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അഭിഭാഷകയുമായ രഞ്ജിതകുമാരി (30) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

അഭിഭാഷകനായ അനിൽ എന്നയാളാണ് അറസ്റ്റിലായത്. കാസർകോട് ബാറിൽ പ്രവർത്തിച്ചിരുന്ന രഞ്ജിതകുമാരിയെ കഴിഞ്ഞ സെപ്റ്റംബർ 30-ന് രാത്രി ഏഴോടെയാണ് കുമ്പളയിലെ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
വീട്ടുകാർ പലതവണ ഫോൺ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും, പോലീസ് വാതിൽ പൊളിച്ച് അകത്ത് കടക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

രഞ്ജിതയുടെ ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനിലിനെ അറസ്റ്റ് ചെയ്തതെന്നാണു സൂചന.