വാൽപ്പാറയിൽ തൃശൂർ സ്വദേശിനിയായ മധ്യവയസ്ക പൊള്ളലേറ്റ് മരിച്ചു. തൃശൂർ മാടവക്കര സ്വദേശി ഗിരീഷിന്റെ ഭാര്യ ഇന്ദുമതി(47) ആണ് മരിച്ചത്.

ഗ്രീസ് തേയില എസ്റ്റേറ്റിലെ ജോലിക്കാരനായ ഗിരീഷ് ശനിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു.
അടുക്കളയിൽ നിന്നും തീയും, പുകയും വരുന്നത് കണ്ട് മക്കളുടെ നിലവിളി കേട്ട് നാട്ടുകാർ വന്ന് തീ അണച്ചശേഷം അകത്തുകയറി നോക്കിയപ്പോൾ ഇന്ദുമതി പൊള്ളലേറ്റു മരിച്ചു കിടക്കുകയായിരുന്നു.

- വാൽപ്പാറ പൊലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.