തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഹിന്ദുക്കളിലെ മുനാഫിഖ് എന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍.

സിപിഐഎമ്മിന്റെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഇറങ്ങിയെന്നും സന്ദീപ് വാര്യര്‍ കടന്നാക്രമിച്ചു. കുന്ദമംഗലം പഞ്ചായത്തിലെ യൂത്ത് ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.
ഹിന്ദുക്കളിലെ മുനാഫിഖ് ആണ് പിണറായി വിജയന്. അതില്‍ ഒരു തര്‍ക്കവും വേണ്ട. നോമ്പുനോറ്റ് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തനാണ് ഞാന്‍. മനസ്സ് വലിയ വിഷമത്തിലാണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണ് ഭക്തര്‍.

ദേവസ്വം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും സിപിഐഎം സ്വര്‍ണം പൊട്ടിക്കല്‍ സംഘം ഇറങ്ങിയിരിക്കുകയാണ്. പിണറായിയുടെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ക്ഷേത്രത്തിലെ അവസാന മുതലും കട്ട് കൊണ്ടുപോകും’, സന്ദീപ് വാര്യര്‍ ആരോപിച്ചു.