ബെംഗളൂരു: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതിയുമായി യുവതി.

സമ്മര്‍ദം ചെലുത്തി വിവാഹം നടത്തി, ലൈംഗികാതിക്രമം നടത്തി, ഭീഷണിപ്പെടുത്തി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നതടക്കമുള്ള പരാതിയുമായി കർണ്ണാടകയിൽ നിന്നുള്ള യുവതിയാണ് പൊലീസിനെ സമീപിച്ചത്. മാസങ്ങളോളം പീഡനം തുടര്‍ന്നെന്നും പരാതിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സയ്യിദ് ഇനാമുല്‍ ഹഖുമായി യുവതിയുടെ വിവാഹം നടത്തിയത്. 340 ഗ്രാം സ്വര്‍ണവും ഒരു യമഹ മോട്ടോര്‍ സൈക്കിളും നല്‍കിയായിരുന്നു വിവാഹം.

തനിക്ക് മറ്റൊരു ഭാര്യയുണ്ടെന്നും 19 യുവതികളുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെന്നും ഭർത്താവ് യുവതിയോട് തുറന്നുപറഞ്ഞതോടെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും യുവതി പൊലീസിനെ സമീപിക്കുകയുമായിരുന്നു