കോഴിക്കോട്: റാപ്പർ വേടന്റെ ഗാനം കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തും എന്ന് ബോർഡ് ഓഫ് സ്റ്റഡീസ്.

ഗാനം ഉൾപ്പെടുത്തേണ്ടെന്ന എം.എം ബഷീർ അധ്യക്ഷൻ ആയ വിദഗ്ധസമിതിയുടെ റിപ്പോർട്ട് തള്ളിയാണ് തീരുമാനം. ഗാനം ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് സർവകലാശാല വിസിക്ക്റിപ്പോർട്ട് കൈമാറി എന്ന് മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം അജിത് പറഞ്ഞു.
‘വേടന്റെ ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനമാണ് മലയാളം സിലബസില്‍ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിസിക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് എം.എം ബഷീർ അധ്യക്ഷനായ വിദഗ്ദസമിതി ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയത്. വേടന്റെ പാട്ടിന് ആശയപരമായ ഇഴയടുപ്പമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് ബോർഡ് ഓഫ് സ്റ്റഡീസ് തള്ളിയിരിക്കുന്നത്.