Kerala

എയ്ഡഡ് ഭിന്നശേഷി നിയമനം; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും.

ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല എന്ന് പറയുന്നത് അപമാനകരമാണ്. ഇത് ഗവണ്‍മെന്റിന്റെ കഴിവുകേടാണെന്ന് കെസിബിസി എജ്യൂക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ആന്റണി അറക്കല്‍  പറഞ്ഞു.

ആര് ആരെയാണ് ഭീഷണിപ്പെടുത്തിയത്. അഞ്ച് വര്‍ഷമായി ജോലി ചെയ്തിട്ട് സാലറി ഇല്ലാതെ നില്‍ക്കുന്ന അധ്യാപകര്‍ അവരുടെ വിഷമം പറയുക മാത്രമാണ്. അല്ലാതെ ഇത് സഭയുടെ രാഷ്ട്രീയ പ്രേരിതമായ കാര്യമല്ല.

ഇപ്പോള്‍ നടക്കുന്നത് ഇടതുപക്ഷ ഭരണമാണ്. ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് വേതനം ഇല്ല എന്ന് പറയുന്നത് അവര്‍ക്ക് അപമാനകരമാണ്. സുപ്രീംകോടതിയില്‍ നിന്നൊരു വിധി വന്നതിനുശേഷവും ഗവണ്‍മെന്റിന് കൃത്യമായിട്ട് പദ്ധതിയില്ല എന്ന് പറയുന്നതും അപമാനകരമാണ്. ഇത് ഗവണ്‍മെന്റിന്റെ കഴിവുകേട് – ഫാദര്‍. ആന്റണി അറക്കല്‍  പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top