
ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ജോണ്ടി റോഡ്സ് അർത്തുങ്കൽ ബീച്ചിൽ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു.അർത്തുങ്കൽ ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്ന ഇതിഹാസതാരത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.അവധിയാഘോഷിക്കാൻ കേരളത്തിലെത്തിയ ക്രിക്കറ്റിലെ പറക്കും ഫീൽഡർ ജോണ്ടിക്കൊപ്പം ക്രിക്കറ്റ് കളിച്ചതിന്‍റെ ആവേശത്തിലാണ് യുവാക്കൾ.
പണ്ട് ടി വിയില്‍ മാത്രം കളികണ്ട് ആരാധന തോന്നിയ താരത്തെ നേരില്‍ കാണാനായതിന്റെയും കൂടെ കളിക്കാനായതിന്റെയും ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.താമസിക്കുന്ന ബീച്ചിന് സമീപത്തെ റിസോർട്ടിൽ നിന്ന് ബാറ്റും പന്തുമായി ഒരുകൂട്ടം യുവാക്കളെ കണ്ടതോടെയാണ് താരം അവർക്കൊപ്പം കളിക്കാൻ കൂടിയത്.
അർത്തുങ്കൽ ക്രിക്കറ്റ് ക്ലബ് അംഗങ്ങളോടൊപ്പമാണ് കളിച്ചത്.പന്തെറിയാൻ അവസരം കിട്ടിയത് ബൗളർകൂടിയായ ബിജുകുട്ടനാണ്. അഞ്ച് ബോളാണ് ജോണ്ടി നേരിട്ടത്.കളിക്കുശേഷം അർത്തുങ്കൽ ക്രിക്കറ്റ് ക്ലബ് അംഗങ്ങളുമായി ഫേട്ടോയെടുത്തശേഷമാണ് മടങ്ങിയത്.
